ലോകത്തെ ഏറ്റവും വലിയ ജനറിക് മരുന്നുകളുടെ കയറ്റുമതിക്കാരാണ് ഇന്ത്യ. ഏറ്റവുമധികം മരുന്നുകൾ നിർമ്മിക്കുന്നതും ഇന്ത്യയിലാണ് എന്നാണ് റിപ്പോർട്ടുകൾ. വൻതോതിലുളള മരുന്നുകളുടെ ആഗോള കയറ്റുമതിയുടെ കണക്കിൽ ഇന്ത്യയിൽ നിന്നും എക്സ്‌പോർട്ട് ചെയ്യുന്ന മരുന്നുകളുടെ അളവ് കൂടുതലാണ്. ജനറിക് മെഡിസിനുകൾക്ക് ഉൽപ്പാദനം, ഗവേഷണം, പരിശോധന എന്നിവയ്ക്ക് കുറഞ്ഞ ചിലവാണ്. യു.എസ്, യു.കെ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കുന്നതിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്.ജനറിക് മരുന്നുകൾ സാധാരണയായി അവ വിതരണം ചെയ്യുന്ന രാജ്യങ്ങളിലെ സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. മരുന്നിന്റെ യഥാർത്ഥ ഡെവലപ്പർക്ക് നൽകുന്ന പേറ്റന്റ് പരിരക്ഷകൾ കാലഹരണപ്പെട്ടതിന് ശേഷം ജനറിക് ഉൽപ്പന്നങ്ങൾ പല കമ്പനികളുടെ പേരുകളിൽ അതിന്റെ ജനറിക് നെയിമും ബ്രാന്റ് നെയിമും മാറാതെ കുറഞ്ഞ നിരക്കിൽ വിൽപ്പനയ്ക്ക് എത്തുന്നു. മിക്ക രാജ്യങ്ങളിലും, പേറ്റന്റുകൾ 20 വർഷത്തെ സംരക്ഷണം നൽകുന്നുണ്ട്. അമേരിക്കയും യു കെ യുമൊക്കെ ഇന്ത്യയിൽ നിന്നും എത്തുന്ന ചില ഇനം മരുന്നുകൾ ജീവന് അപകടകരം എന്ന് കണ്ടു നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യയിൽ മാത്രം അത് ആരും കണക്കിൽ എടുക്കുന്നില്ല.

india