nurse

കോഴിക്കോട്: 2022-23 വർഷത്തെ പോസ്‌റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്സിന് പുതുതായി അംഗീകാരം ലഭിച്ച കോഴിക്കോട് കെ.എം.സി.ടി നഴ്‌സിംഗ് കോളേജിൽ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 28ന് രാവിലെ 10ന് എൽ.ബി.എസ് ഫെസിലിറ്റേഷൻ സെന്ററുകളായ തിരുവനന്തപുരം, കളമശേരി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടക്കും.

www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്‌റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി അലോട്ട്‌മെന്റിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് : 0471 - 2560363/64. എൽ.പി.എസിന്റെ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയവർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ച എൻ.ഒ.സി ഹാജരാക്കണം.