epjayarajan

തിരുവനന്തപുരം: പി. ജയരാജൻ ആരോപണം ഉന്നയിച്ച മൊറാഴയിലെ വിവാദ ആയുർവേദ റിസോർട്ടുമായി ബന്ധമില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ,പി. ജയരാജൻ പറഞ്ഞു. തലശേരിയിലുള്ള കെ.പി. രമേഷ്കുമാറിന്റേതാണ് റിസോർട്ടെന്ന് ഇ.പി. ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇ.പി. ജയരാജൻ തയ്യാറായില്ല.

കണ്ണൂരിലെ വൈദേഹം ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ,പി,ജയരാജനെതിരെ ആരോപണം ഉയർന്നത്. ഇ.പിയുടെ ഭാര്യ നേരത്തെ ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു. ഇ.പിയുടെ മകൻ ഈ റിസോർട്ടിന്റെ ഡയറക്ടറാണ്. ഏറ്റവും ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,

ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ,പി. ജയരാജൻ പങ്കെടുത്തിരുന്നില്ല. ആരോപണം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിയിരുന്നില്ല. പരാതി എഴുതി നൽകണമെന്നും രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.