
മുംബയ് : ലോകകപ്പ് നേടിയ അർജന്റീന ഫുട്ബാൾ ടീമിന്റെ നായകൻ മെസിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷായ്ക്ക് അപ്രതീക്ഷിത സമ്മാനമായി അർജന്റീനാ ടീം ജഴ്സി എത്തി. മെസി ആശംസകൾ എഴുതി ഒപ്പിട്ട ജഴ്സിയുമായി ജയ് ഷായ്ക്ക് ഒപ്പം നിൽക്കുന്ന തന്റെ ചിത്രം മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.