kk

മുംബയ്: ഷൂട്ടിംഗ് സെറ്റിൽ ടിവി താരം തുനിഷ ശർമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലാണ് 20കാരിയായ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നായഗാവിലെ സെറ്റിലെ മേക്കപ്പ് റൂമിലാണ് നടി ജീവനൊടുക്കിയത്.

ആലിബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയിൽ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു. ഭാരത് കാ വീർപുത്ര മഹാറാണ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്തെത്തുന്നത്. ഒട്ടേറെ സിനിമകളിലും തുനിഷ ശർമ്മ അഭിനിയിച്ചിട്ടുണ്ട്. ഫിത്തൂർ,​ ബാർ ബാർ ദേഖോ തുടങ്ങിയ ചിത്രങ്ങളിൽ കത്രിന കൈഫിന്റെ സഹോദരിയുടെ വേഷത്തിലും നടി എത്തി. ചക്രവർക്കി അശോക സമ്രാട്ട്,​ ഗബ്ബാർ പൂഞ്ച്‌വാല,​ ഷെർ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ്,​ ഇന്റർനെറ്റ് വാലാ ലവ്. സുബ്‌ഹാൻ അല്ലാ തുടങ്ങിയവയാണ് തുനിഷ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകൾ .