tunish

മുംബയ് : പ്രശസ്ത ഹിന്ദി സീരിയൽ-സിനിമാ നടി ടുണീഷ ശർമ്മയെ (20)​ സീരിയൽ ഷൂട്ടിംഗ് സൈറ്റിൽ തൂങ്ങി മരിച്ചു. മഹാരാഷ്ട്ര പാൽഘറിൽ ഷൂട്ടിംഗിനിടെ വാഷ് റൂമിൽ പോയ നടിയെ ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് വാതിൽ തകർത്തു നോക്കിയപ്പോൾ തൂങ്ങി നില്ക്കുന്ന നി​ലയി​ൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മഹാരണ പ്രതാപിൽ ബാല താരമായി അഭിനയിച്ച ടുണീഷ അലിബാബ ദസ്താൻ ഇ-കാബൂൾ എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

നിരവധി സീരിയലുകളിലും ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.