
പാരീസ്: ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി ലിയോണൽ മെസിയുടെ അർജന്റീന കീരീടമുയർത്തിയിരുന്നു, കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ നിശ്ചിത സമയം ഇരുടീമും 3 ഗോളുകൾ വീതം നേടി സമനില പാലിച്ചിരുന്നു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 4-2ന് ഫ്രാൻസിനെ തോൽപ്പിച്ചാണ് മൂന്നുപതിറ്റാണ്ടിന് ശേഷം അർജന്റീന ലോകകപ്പിൽ മുത്തമിട്ടത്.
ഇപ്പോഴിതാ അർജന്റിന - ഫ്രാൻസ് ഫൈനൽ ഫിഫ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഭീമഹർജി നൽകാൻ ഒരുങ്ങുകയാണ് ചില ഫ്രഞ്ച് ആരാധക, ഇതിനായി രണ്ടുലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനവും അവർ തയ്യാറാക്കി കഴിഞ്ഞു, റഫറിയിംഗ് തീരുമാനങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിച്ചാണ് ഫ്രാൻസ് 4 എവറിന്റെ നേതൃത്വത്തിൽ കാമ്പെയിൻ ആരംഭിച്ചത്. മത്സരം ഒരിക്കലും ഷൂട്ടൗട്ടിലേക്ക് പോകില്ലായിരുന്നുവെന്നും അർജന്റീനയുടെ രണ്ടാം ഗോളിന് കെലിയൻ എംബാപ്പയെ ഫൗൾ ചെയ്യുകയും ചെയ്തു എന്ന് നിവേദനത്തിൽ പറയുന്നു.
കൂടാതെ മെസിയുടെ രണ്ടാം ഗോളുമായി ബന്ധപ്പെട്ടും ഇവർ ആരോപണങ്ങൾ ഉയർത്തുന്നു,. മെസി എക്സ്ട്രാ ടൈമിൽ ഗോളടിക്കുമ്പോൾ റിസർവ് ബെഞ്ചിലുള്ള താരങ്ങൾ ഗ്രൗണ്ടിൽ കയറി എന്നതായിരുന്നു ഫ്രഞ്ച് ആരാധകരുടെ കണ്ടെത്തൽ. ഇതിനുള്ള വീഡിയോ തെളിവുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയാുമായി മത്സരം നിയന്ത്രിച്ച റഫറി ഷിമിൻ മാഴ്സനിയാക്ക് രംഗത്തെത്തി. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ ഗോളടിക്കുമ്പോൾ പകരക്കാരായ താരങ്ങൾ ഗ്രൗണ്ടിലുണ്ടായിരുന്നതിന്റെ ദൃശ്യം മൊബൈലിൽ പ്രദർശിപ്പിക്കുകയായിരുന്നു മാർസിനിയാക്. എംബാപ്പെ ഗോളടിക്കുമ്പോൾ ഏഴ് പേര് ഗ്രൗണ്ടിലുണ്ടായിരുന്നുവെന്നും റഫറി പറഞ്ഞു.