
കീവ് : തെക്കൻ യുക്രെയിനിലെ ഖേഴ്സൺ നഗരത്തിൽ ഇന്നലെ നടന്ന ഷെല്ലാക്രമണത്തിൽ ഏഴ് മരണം. 35ഓളം പേർക്ക് പരിക്കേറ്റു. നഗരത്തിലെ ജനവാസ കെട്ടിടങ്ങൾക്കും ഭരണകൂട സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് സൈനിക കേന്ദ്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ തുടക്കത്തിൽ ഖേഴ്സൺ നഗരം റഷ്യ പിടിച്ചെടുത്തിരുന്നെങ്കിലും കഴിഞ്ഞ മാസം അവിടെ നിന്ന് പിന്മാറിയിരുന്നു.