smartwatch

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഫോണുമായി കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന സ്മാർട്ട് വാച്ചുകളും ഇപ്പോൾ ടെക് വിപണി കീഴടക്കി കഴിഞ്ഞു. സ്മാർട്ട് വാച്ചുകളുടെ ജനപ്രീതിയ്ക്ക് പിന്നിലെ കാരണം ഫോണിലെ പല കാര്യങ്ങൾക്കും ഒരു മികച്ച പകരക്കാരനായി ഉപയോഗിക്കാമെന്നുള്ളതാണ്. സമയം നോക്കുക എന്നതിലുപരിയായി സോഷ്യൽ മീഡിയ മെസേജുകൾ വായിക്കാനും അതിന് മറുപടി നൽകാനും, ബ്ളൂടൂത്ത് കാളിംഗിനും അടക്കം നിരവധി സേവനങ്ങൾക്കാണ് ഇന്ന് സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നത്. കൂടാതെ സ്മാർട്ട് വാച്ചിലെ സെൻസറുകൾ ഉപയോഗിച്ച് ഹൃദയമിടിപ്പിന്റെ നിരക്ക് അടക്കം പല കാര്യങ്ങളും നിമിഷ നേരത്തിനുള്ളിൽ തന്നെ അറിയാനും സാധിക്കും

ഇങ്ങനെയൊക്കെയാണെങ്കിലും വിപണിയിലെ അതിപ്രസരം മൂലം മികച്ച ഒരു സ്മാർട്ട് വാച്ച് കണ്ടെത്തുകയെന്നത് പലപ്പോഴും പ്രയാസകരമായ കാര്യമാണ്. എന്നാൽ വിവിധ നിരക്കുകളിലുള്ള സ്മാർട്ട് വാച്ചുകളിൽ നിന്നും അധികം പണം മുടക്കാതെ തന്നെ മികച്ച ഫീച്ചറുകൾ നൽകുന്ന ഒന്ന് കണ്ടെത്താനായി ഇനി അധികസമയം ചിലവഴിക്കേണ്ടതില്ല. നിങ്ങൾ ചിലവാക്കുന്ന തുകയ്ക്ക് ലഭിക്കാവുന്നതിലധികം ഫീച്ചറുകളും ഗുണമേൻമയും ലഭിക്കുന്ന പുതിയ മോഡൽ 2,000 രൂപയ്കക്ക് താഴെ വിലയിൽ വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ബ്രാൻഡായ ബോട്ട്. ഈ നിരക്കിൽ ബ്ളൂടൂത്ത് കാളിംഗ് ഫീച്ചർ അടക്കം നൽകുന്ന എൻട്രി ലെവൽ മോഡലാണ് ബോട്ട് വേവ് ഇലക്ട്ര.

boat Wave Electra Bluetooth Calling smartwatch launching soon. Check features here: https://t.co/uHHufunOdK#boAt #boAtWaveElectra #Smartwatch #newgadget #product #launch #comingsoon #launchdate #releasedate #features #specs #trending #tech #technology #deal #amazon #dealbates pic.twitter.com/zqjPxBPDtH

— dealbates (@dealbates) December 18, 2022

ബോട്ട് വേവ് ഇലക്ട്രയുടെ സവിശേഷതകൾ

ബോട്ട് വേവ് ഇലക്ട്രസ്മാർട്ട് വാച്ച് 1,799 രൂപയ്ക്കാണ് ഔദ്യോഗിക വെബ്സൈറ്റിലും ഇ കൊമോഴ്സ് സൈറ്റുകൾ വഴിയും ലഭ്യമാകുന്നത്.

• ലൈറ്റ് ബ്ളൂ, ബ്ലൂ, ബ്ലാക്ക്, ചെറി ബ്ളോസം എന്നീ കളറുകളിലെ സിലിക്കൺ സ്ട്രാപ്പുകളിൽ വാച്ച് ലഭ്യമാണ്

•550 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള 1.81 ഇഞ്ച് 2.5ഡി കർവ്ഡ് എച്ച്ഡി കഡിസ്‌പ്ലേ

•100-ൽ സ്‌പോർട്‌സ് മോഡുകൾ

•വോയിസ് കോളുകളിൽ അൾട്രാ-ഇംപ്ലെസ് കണക്റ്റിവിറ്റി നൽകാൻ പുതിയ ബ്ലൂടുത്ത് ചിപ്പ്

• 50 കോൺടാക്ട് വരെ സേവ് ചെയ്യാവുന്ന സൗകര്യം

•SpO2 മോണിറ്റർ, ഹൃദയമിടിപ്പ് അറിയാനുള്ള ഹെൽത്ത് ട്രാക്കർ, സ്ലീപ്പ് മോണിറ്റർ, ഫിറ്റ്നസ് ട്രാക്കർ, ബ്രീത്ത് ട്രെയ്നർ, ഹൈഡ്രേഷൻ റിമൈൻഡർ

•ഓൺബോർഡ് എച്ച് ഡി സ്പീക്കർ സംവിധാനം

•സിരി, ഗൂഗിൾ അസിസ്റ്റന്റ് സംവിധാനം

• രണ്ട് ഇൻബിൾട്ട് ഗെയിമുകൾ

• അലാറം, റിമോട്ട് ക്യാമറ കൺട്രോൾ, മെസേജ് പുഷ് തുടങ്ങിയ സ്മാർട്ട് കൺട്രോളുകളും വാച്ചിന്റെ പ്രത്യേകതകളാണ്.