hh

തിരുവനന്തപുരം : നടൻ ഗോവിന്ദൻകുട്ടിക്കെതിരായ പീഡനപരാതിയിൽ കൂടുതൽ ആരോപണങ്ങളുമായി അതിജീവിത. കേസ് പിൻവലിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അതീജീവിത ആരോപിച്ചു. ഗോവിന്ദൻ കുട്ടിക്ക് എറണാകുളം സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ യുവതി ഹർജി നൽകിയിട്ടുണ്ട്.

ഗോവിന്ദൻകുട്ടി എം.ഡിയായ യു ട്യൂബ് ചാനലിലെ അവതാരകയായിരുന്നു പീഡനത്തിനിരയായ യുവതി. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ മേയ് മാസം മുതൽ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി ൻൽകിയിരിക്കുന്നത്. പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

2022 മേയ് 14ന് എറണാകുളം പോണോത്ത് റോഡിലുള്ള ഫ്ലാറ്റിൽ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്ന് യുവതി പറയുന്നു. പിന്നീട് പലതവണയായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ വിവാഹക്കാര്യം ചോദിച്ചതോടെ തന്നെ മ‌ർദ്ദക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. പ്രശനം സമൂഹമാദ്ധ്യങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദൻകുട്ടി ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സിനിമാ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദൻകുട്ടി സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ശബ്ദരേഖയും യുവതി പുറത്തുവിട്ടു. മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ച് തന്നെ ഗോവിന്ദൻകുട്ടി ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി ആരോപിച്ചു.