
മുംബയ്: ഷൂട്ടിംഗ് സെറ്റിൽ ടിവി താരം തുനിഷ ശർമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവർ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ സഹതാരമായ ഷീസാൻ ഖാൻ അറസ്റ്റിലായി.പ്രേരണാ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്. തുനിഷയുടെ അമ്മ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്തിതിനുശേഷമായിരുന്നു അറസ്റ്റെന്നാണ് റിപ്പോർട്ട്.
അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലെ മേക്കപ്പ് റൂമിലാണ് നടി ജീവനൊടുക്കിയത്.
ആലിബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയിൽ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു. ഭാരത് കാ വീർപുത്ര മഹാറാണ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്തെത്തുന്നത്. ഒട്ടേറെ സിനിമകളിലും തുനിഷ ശർമ്മ അഭിനിയിച്ചിട്ടുണ്ട്. ഫിത്തൂർ, ബാർ ബാർ ദേഖോ തുടങ്ങിയ ചിത്രങ്ങളിൽ കത്രിന കൈഫിന്റെ സഹോദരിയുടെ വേഷത്തിലും നടി എത്തി. ചക്രവർക്കി അശോക സമ്രാട്ട്, ഗബ്ബാർ പൂഞ്ച്‌വാല, ഷെർ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്. സുബ്‌ഹാൻ അല്ലാ തുടങ്ങിയവയാണ് തുനിഷ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകൾ .