
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളത്ത് കുട്ടികളുടെ ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഒരു കാരണവുമില്ലാതെ അടിച്ച് ഓടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. കരോൾ പരിപാടികൾക്കായി കുട്ടികൾ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തിയില്ലെങ്കിലും അതിനിടെ അക്രമികൾ രക്ഷപ്പെട്ടു.പരിക്കേറ്റ കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്. അക്രമികൾക്കുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.