
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളായ ശ്യാംലാലിന് ചില എം.എൽ.എമാരുമായി അടുത്ത ബന്ധമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം എം.എൽ.എ ഹോസ്റ്റലിലേക്കും നീട്ടാൻ പൊലീസ്.
എം..എൽ.എ ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റ് മനോജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. തട്ടിപ്പിനെക്കുറിച്ച് ആദ്യം പരാതി കിട്ടിയപ്പോഴാണ് പൊലീസ് മനോജിന്റെ മൊഴിയെടുത്തത്. ഇപ്പോൾ മനോജ് ഒളിവിലാണ്.
ശ്യാംലാൽ എം.എൽ.എ ഹോസ്റ്റലിലെ സ്ഥിരം സന്ദർശകാനായിരുന്നുവെന്നും എം.എൽ..എമാരിൽ ചിലരുമായി അടുത്ത ബന്ധമുണ്ടെന്നുാണ് പൊലീസിന് വിവരം ലഭിച്ചത്. മനോജ് വാങ്ങി നൽകിയ കാറിലാണ് ശ്യാംലാൽ അഭിമുഖത്തിനായി ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിൽ എത്തിച്ചത്. .
കേസിലെ മറ്റൊരു പ്രതി അനിൽകുമാർ എം.എൽ.എ ഹോസ്റ്റലിലെ കോഫീഹൗസ് ജീവനക്കാരനും സി.ഐ.ടി.യു നേതാവുമാണ്. കേസിൽ ഇതുവരെ ഒന്നാംപ്രതി ദിവ്യജ്യോതി മാത്രമാണ് പിടിയിലായത്. മറ്റുപ്രതികളായ ശശികുമാരൻ തമ്പി, ശ്യാംലാൽ, പ്രേംകുമാർ, മനോജ്, ദിവ്യയുടെ ഭർത്താവ് രാജേഷ് എന്നിവർ ഒളിവിലാണ്.