
ജയ്പൂർ: രാജസ്ഥാനിൽ സീനിയർ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ശനിയാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഉദയ്‌പൂരിൽ വച്ച് ചോദ്യപേപ്പറുമായി 40 പേർ ബസിൽ വച്ച് പിടിയിലാവുകയായിരുന്നു.
പരീക്ഷാ സെന്ററിലേക്ക് പോകുന്നതിനിടെ ചോദ്യപേപ്പർ നോക്കി പഠിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഭവത്തെ തുടർന്ന് പരീക്ഷ റദ്ദാക്കി. മാറ്റിവച്ച് പരീക്ഷ ഡീസംബർ 29ന് നടക്കുമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു.
ഉദ്യോഗാർത്ഥികളെ പഠിക്കുന്നതിന് സഹായിക്കാനെത്തിയ ഏഴ് സ്വകാര്യ, സർക്കാർ സ്കൂൾ അദ്ധ്യാപകരും ബസിൽ ഉണ്ടായിരുന്നു. സംഘത്തിലെ പ്രധാനി ജോധ്പൂർ സ്വദേശിയാണ്. ഓരോ ഉദ്യോഗാർത്ഥികളിൽ നിന്ന് 5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ കൈപ്പറ്റിയെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ എ.ടി.എസും എസ്.ഒ.ജിയും അന്വേഷണം ആരംഭിച്ചു.