hh

തൃശൂർ : സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശി അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. 64 വയസായിരുന്നു. സംസ്കാരം പാറമേക്കാവ് ശാന്തികവാടത്തിൽ നടക്കും. എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ കെ. ദാമോദരന്റെ മകനാണ്.

ഇലയും മുള്ളും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടി.

റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ,​ അമേരിക്ക അമേരിക്ക,​ലിവിംഗ് ഇൻ ഫിയർ,​ ഡെവലപ്മെന്റ് അറ്റ് ഗൺ പോയിന്റ്,​ ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ.

കാർട്ടൂണിസ്റ്റ് എന്ന നിലയിലും മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധേയനാണ് കെ.പി.ശശി. കേരളത്തിനകത്തും പുറത്തും വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും ജനകീയ സമരങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.