ep

കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ വിശദീകരണവുമായി കണ്ണൂരിലെ വൈദേഹം റിസോർട്ട് സി ഇ ഒ. വൈദേഹം ആയൂർവേദ റിസോർട്ടിൽ ജയരാജന് പങ്കാളിത്തമില്ലെന്ന് സി ഇ ഒ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.


റിസോർട്ടിൽ ജയരാജന്റെ മകൻ ജയ്സണ് രണ്ട് ശതമാനം ഓഹരിയുണ്ട്. ഇപിയുടെ ഭാര്യ ഇന്ദിരയ്ക്കും നിക്ഷേപമുണ്ട്. പഴയ എം ഡിയാണ് വിവാദങ്ങൾക്ക് പിന്നിൽ. ഇതാരാണെന്ന് രണ്ട് ദിവസത്തിനകം വെളിപ്പെടുത്തുമെന്നും സി ഇ ഒ വ്യക്തമാക്കി.

'ദൈനംദിന കാര്യങ്ങളിൽ ഇ പിയോ മകനോ ഇടപെടാറില്ല. മാദ്ധ്യമശ്രദ്ധയ്ക്കാണ് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. വിവാദത്തിൽ ഇ പിയ്ക്ക് ബേജാറാകാൻ ഒന്നുമില്ല. അദ്ദേഹത്തിന് ഒത്തുകളിക്കാൻ ഒന്നുമില്ല. വിവാദങ്ങൾ ചില്ല് കൊട്ടാരം പോലം പൊട്ടിപ്പോകും.' സി ഇ ഒ പറഞ്ഞു.