arrest

തിരുവനന്തപുരം: കാട്ടാക്കട ചൂണ്ടുപലക ഭാഗത്ത് നിന്ന് 614 മില്ലിഗ്രാം MDMAയുമായി വീരണകാവ് ഏഴാമൂഴി സ്വദേശി ഖലീഫ എന്ന് വിളിക്കുന്ന രഞ്ജിത്, മുതിയാവിള സ്വദേശിയായ 21 വയസുള്ള അമൻ എന്നിവരെ കാട്ടാക്കട എക്സൈസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട,നെയ്യാർഡാം, മാറനല്ലൂർ പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവർ.

ഖലീഫ കാട്ടാക്കട റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത വ്യാവസായിക അളവിലുള്ള മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യാനുള്ള രണ്ടാം പ്രതിയായിരുന്നു.

റേഞ്ച് ഇൻസ്‌പെക്‌ടർ രതീഷിനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ജയകുമാർ, പ്രശാന്ത്, സിഇഒമാരായ ഷിന്റോ, രജിത്, സുജിത്, വിനോദ് കുമാർ, ശ്രീജിത്, ലിജി ശിവരാജ്, ഡ്രൈവർ അനിൽ കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.