padmanabha-swamy-temple

ഏകാദശികളിൽ പ്രധാനമായ സ്വർഗ്ഗവാതിൽ ഏകാദശി 2023 ജനുവരി 2 തിങ്കളാഴ്‌ചയാണ്. വൈകുണ്ഠ ഏകാദശി എന്നും സ്വർഗ്ഗവാതിൽ ഏകാദശി അറിയപ്പെടുന്നു. സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.

ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം സ്വർഗവാതിൽ ഏകാദശി ആഘോഷിക്കും. ഭക്തർ ഏകാദശി വ്രതം നോറ്റാണ് ക്ഷേത്രദർശനം നടത്തുന്നത്. രാവിലെയും രാത്രിയും പ്രത്യേക പൂജയും എഴുന്നെള്ളത്തുമുണ്ടാകും.

എന്താണ് സ്വർഗവാതിൽ ഏകാദശി..? എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്..? തുടർന്ന് കേൾക്കാം.

വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് ഏകാദശി വ്രതം. നാളെ സ്വർഗവാതിൽ ഏകാദശിയാണ്. എന്താണ് സ്വർഗവാതിൽ ഏകാദശി..? എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? തുടർന്ന് കേൾക്കാം.

Posted by Keralakaumudi on Monday, 17 December 2018

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശിയോടനുബന്ധിച്ച് ജനുവരി രണ്ടിന് പുലർച്ചെ 2.30ന് നിർമ്മാല്യ ദർശനം ഉണ്ടായിരിക്കും.രാവിലെ 5 മുതൽ 6.15 വരെയും 9.30 മുതൽ 12.30 വരെയും വൈകിട്ട് 3 മുതൽ 6.15 വരെയും ഭക്തർക്ക് ദർശനം അനുവദിക്കും.രാത്രി 8.15ന് ഏകാദശി ശീവേലി. 9.15ന് ശ്രീബലി കഴിഞ്ഞശേഷം ഭക്തർക്ക് ദർശനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.