venugopal-dhoot

ന്യൂഡൽഹി: ഐ സി ഐ സി ഐ വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. ഐ സി ഐ സി ഐ ബാങ്കിന്റെ മുൻ സി ഇ ഒ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും അറസ്റ്റ്‌ ചെയ്‌തതിന് പിന്നാലെയാണ് സി ബി ഐയുടെ നടപടി.

മൂവായിരം കോടി രൂപയുടെ വായ്പയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ചന്ദ്ര കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് വേണുഗോപാൽ ദൂതിനെയും അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

പ്രമുഖ ഇലക്ട്രോണിക്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ വീഡിയോകോണ്‍ ഗ്രൂപ്പിന് 2012ല്‍ 3,250 കോടി രൂപ വായ്പ നല്‍കിയതിൽ കൊച്ചാറിനെതിരെ സിബിഐ ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനാക്കുറ്റവും ആരോപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ചന്ദ കൊച്ചാര്‍ 2018 ഒക്ടോബറില്‍ ഐ സി ഐ സി ഐ ബാങ്കിന്റെ സി ഇ ഒ, മാനേജിംഗ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും പുറത്തായിരുന്നു.