firoz

തിരുവനന്തപുരം: ബിഗ്‌ബോസ് താരം ഫിറോസ് ഖാന്റെ വീടിന് നേരെ ആക്രമണം. നിർമാണത്തിലിരുന്ന വീട് കോൺട്രാക്ടർ തകർത്തെന്നാണ് പരാതി. പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. കോൺട്രാക്ടർ മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് താരം പറഞ്ഞു.