astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഡിസംബർ 27 - 1197 ധനു 12 ചൊവ്വാഴ്ച, മദ്ധ്യാഹ്ന ശേഷം 2 മണി 26 മിനിറ്റ് 39 സെക്കന്റ് വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം)


അശ്വതി: ഉദ്ദേശസാഫല്യം നടപ്പാകും, ബിസിനസിൽ നേട്ടം, കുടുംബ സുഖം, ഉന്നതരിൽ നിന്നും സഹായങ്ങൾ ലഭിക്കും, ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും, അന്യരുടെ തേൻപുരട്ടിയ വാഗ്ദാനങ്ങളിൽ വീണുപോകരുത്.

ഭരണി: പുതിയ അറിവുകൾ സമ്പാദിക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും,പ്രണയ കാര്യങ്ങളിൽ മുന്നേറ്റം,തൊഴിലിലും ബിസിനസിലും നേട്ടങ്ങൾ.

കാർത്തിക: എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കില്ല, രോഗങ്ങൾ കൊണ്ടുള്ള ധനച്ചെലവ്, കുടുംബകലഹം പ്രതീക്ഷിക്കാം,അപ്രതീക്ഷിത ചെലവുകൾ നേരിടും, പ്രശ്നങ്ങളിലും വാഗ്വാദങ്ങളിലും ഇടപെടരുത്.

രോഹിണി: പലവിധത്തിലുമുള്ള നഷ്ടങ്ങൾ സംഭവിക്കും, ജോലി ശ്രദ്ധാപൂർവ്വം നിർവ്വഹിക്കണം, പങ്കാളിയുമായി വാക്ക് തർക്കം ഉണ്ടാകാതെ നോക്കണം, പ്രശ്നങ്ങളിൽ ചാടാൻ സാദ്ധ്യതയുണ്ട്.

മകയിരം: കുടുബ കാര്യങ്ങളിൽ ദുഃഖം, പ്രതീക്ഷിച്ച ധനം ലഭിക്കില്ല, കുടുംബത്തിന്റെയും ധനത്തിന്റെയും കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം.

തിരുവാതിര: പലതുംനഷ്ടത്തിൽ കലാശിക്കും, തൊഴിൽ പരാജയം, അനാവശ്യമായ ദുർവാശി ഒഴിവാക്കുക, ആരോഗ്യ കാര്യങ്ങളിൽ ശരിക്കും ശ്രദ്ധയുണ്ടാകണം, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.

പുണർതം: അന്യർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടിവരും, അപ്രതീക്ഷിതമായി ചെലവ് വർദ്ധിക്കും,ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും, നല്ല ക്ഷമയോടെ കാര്യങ്ങൾ നിർവ്വഹിക്കണം.

പൂയം: വിവാഹാലോചനകൾ തീരുമാനത്തിലെത്തും, വരുമാനത്തിൽ വർദ്ധനവ്‌ ഉണ്ടാകും, പുതിയ കരാറുകൾ ഒപ്പ് വയ്ക്കും, വിരോധികളുമായി അടുക്കും, അംഗീകാരം, തൊഴിലിൽ പേരും പെരുമയും ഉണ്ടാകും.

ആയില്യം: വിശ്രമമില്ലാതെ പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി, പ്രയത്നത്തിന് തക്കവണ്ണം സാമ്പത്തിക ലാഭം, യാത്രാഗുണം, അന്യർ മൂലം സുഖവും സമാധാനവും,

മകം: പുതിയ പ്രണയ ബന്ധങ്ങൾ ആരംഭിച്ചേക്കാം, സഹോദരഗുണവും സഹായവും ലഭിക്കും, ജീവിതലക്ഷ്യം കൈവരിക്കും,വിദേശത്ത് മെച്ചപ്പെട്ട ജോലി സാധ്യത തെളിയും, വിദ്യാഭ്യാസ രംഗത്ത് നേട്ടം, കുടുംബത്തിൽ സമാധാനം.

പൂരം: വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ നേടും,ആരോഗ്യപരമായി നല്ല സമയം, ദുരിതത്തിന് പരിഹാരമുണ്ടാകും, അപ്രതീക്ഷിത ധനലാഭം, അധികാര പ്രാപ്തിയുണ്ടാകും, ഔഷധസേവ നിർത്താൻ സാധിക്കും.

ഉത്രം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വാഹനഭാഗ്യം, പണമിടപാടുകളിൽ നേട്ടം, അദ്ധ്യാപകർക്ക്അനുകൂലസമയം, ബന്ധുക്കളിൽ നിന്നുള്ള സഹായ സഹകരണം വർദ്ധിക്കും, കുടുംബ ജീവിത്തിലുള്ള സ്വരചേർച്ചയില്ലായ്മകൾ മാറും.

അത്തം: വിദേശത്ത് ജോലിചെയ്യുന്നവർക്ക് ഗുണാനുഭങ്ങൾ, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൽ, പ്രേമ കാര്യങ്ങളിൽ അനുകൂല തീരുമാനം, രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും, ഉദ്ദിഷ്ട കാര്യലാഭ സാദ്ധ്യത.

ചിത്തിര: കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം.പണം കടം കൊടുക്കരുത്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്.

ചോതി: നിരാശാബോധം വളരും, കാര്യങ്ങൾ അനുകൂലമായി നടക്കില്ല, ധന പരമായ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, അപഖ്യാതി കേൾക്കാൻ ഇടവരും, ആഡംബരത്തിനായി പണം ചെലവഴിക്കും.

വിശാഖം: ചെലവുകൾ വർദ്ധിക്കും, ഉദരരോഗം, ദൈവാധീനക്കുറവ്, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും,ദേഹദുരിതത്തിന് സാധ്യത, ജലം, അഗ്നി ഇവ സൂക്ഷിക്കണം, കർമ്മരംഗത്ത് കൂടുതൽ കരുതൽ ആവശ്യം.

അനിഴം: കുടുബവുമായി അകൽച്ച, സ്ത്രീ വിഷയങ്ങളിൽപ്പെട്ട് കലഹം, കർമ്മ മണ്ഡലത്തിൽ വിഷമതകൾ, രോഗാരിഷ്ടത, മാതാവിനും പിതാവിനും രോഗങ്ങൾ, യാത്രയിൽ ദുരിതാനുഭവങ്ങൾ.

തൃക്കേട്ട: പരാശ്രയത്വം, കലഹം ഉണ്ടാകാതെ നോക്കണം. കോപം നിയന്ത്രിക്കണം, ജോലിയിൽ വിഘ്നങ്ങൾ, അലസത, വ്യാപാരികൾക്ക് വിദേശ ബന്ധം ലഭിക്കും.

മൂലം: വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, പണച്ചെലവ്, യാത്രയിൽ ബുദ്ധിമുട്ടുകളും ധനനഷ്ടവും, കലഹം, ഇഷ്ട ജനങ്ങളിൽ നിന്നും വിപരീത ഫലം, പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.

പൂരാടം: മാനസികനിലയിൽ ശാന്തത,സ്ത്രീകൾക്ക് അംഗീകാരം, വൃദ്ധജനങ്ങൾക്ക് രോഗശാന്തി, പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം, ശത്രുക്കളുമായി ഒത്തു തീർപ്പിലെത്തും.

ഉത്രാടം: വിമർശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം, കുടുംബ ചെലവുകൾ അധികരിക്കും, സഹപ്രവർത്തകരുമായി അകൽച്ച ഉണ്ടാകും.

തിരുവോണം: ആഗ്രഹിക്കുന്ന സംഗതികൾ അനായാസം കൈവന്നുചേരും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.കുടുംബത്തിൽ ശാന്തിയും സമാധാനവും, രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയം.

അവിട്ടം: വ്യാപാര ലാഭം, വിദ്യാവിജയം. തൊഴിൽ മേഖലയിൽ നിന്നും നേട്ടം, കീർത്തി ലഭിക്കും, സാമ്പത്തിക തടസം മാറും, ഉന്മേഷം വർദ്ധിക്കും, ബിസിനസിൽ അഭിവൃദ്ധി, അകന്നു നിന്നവർ അനുകൂലികളാകും, പ്രവർത്തിവിജയം.

ചതയം: വ്യക്തിബന്ധത്തിൽ കെട്ടുറപ്പ് വർദ്ധിക്കും, കർമ്മപുഷ്ടിയും യാത്രാവിജയവും, വസ്ത്രാഭരണാദി നേട്ടം,മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും.

പൂരുരുട്ടാതി: വാഹനലാഭം, ബിസിനസിൽ പുരോഗതി, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്‌കാരങ്ങൾ, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും.

ഉത്രട്ടാതി: പൂർവിക സ്വത്ത് ലഭിക്കും, സ്വസ്ഥതയും സമാധാനവും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, കുടുബസുഖം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും.

രേവതി: സഹോദരഗുണവും സഹായവും ലഭിക്കും, വിദ്യാർത്ഥികൾക്ക് അനുകൂല സമയം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധനലാഭം, തൊഴിൽ രംഗത്തുള്ള സ്തംഭനം മാറും, ദുരിതങ്ങളിൽ നിന്നുള്ള മോചനം.