ചൈന ലോക വിഷം. ചതിയും വഞ്ചനയും മുഖമുദ്രയാക്കിയ ചൈനയുടെ അടുത്ത ഇര ആരാണ് ? ശ്രീലങ്കയും പാക്കിസ്ഥാനും ചൈനയുടെ ആജീവനാന്ത കടക്കാരായി മാറി കഴിഞ്ഞു. തന്ത്രപൂർവ്വം ചൈന അങ്ങനെ ആക്കിയെടുത്തു . ചൈനയുടെ കയ്യിലെ പാവകൾ തന്നെയാണ് പാക്കിസ്ഥാനും ശ്രീലങ്കയും . ഈ രാജ്യങ്ങളെ വേണ്ട രീതിയിൽ വേണ്ട സമയത്ത് ചൈന ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നുണ്ട്. ചൈന കൃത്യമായ ആസൂത്രണത്തിലൂടെയാണ് രാജ്യങ്ങളെയെല്ലാം വലയിലാക്കുന്നത്. , ഒരു രാജ്യത്തെ സഹായിച്ച് എങ്ങിനെ മുടിപ്പിക്കാമെന്ന് ചൈനയെ കണ്ടു പഠിക്കണമെന്ന് വിദഗ്ധർ വിധിയെഴുതിയിരിക്കുകയാണ്. ചൈനയുടെ ക്രൂരതയ്ക്ക് അതിബുദ്ധിയുടെ പ്രത്യക്ഷത്തിലുളള ഉദാഹരണമാണ് ശ്രീലങ്ക. ശ്രീലങ്കയുടെ സാമ്പത്തിക വാണിജ്യ തകർച്ചയെ അതിഭീകരമെന്നാണ് സാമ്പത്തിക വിദഗ്ദർ ഒന്നടങ്കം വിലയിരുത്തുന്നത്. ഇടംവലം തിരിയാനാകാത്ത വിധമാണ് ചൈന ശ്രീലങ്കയെ ലോക്ക് ചെയ്തത്. രക്ഷകനായവതരിച്ച് കൊന്നു കൊല വിളിക്കുകയാണ് ചൈനയുടെ സ്ഥിരം പതിവ്. ചൈനയുടെ ചതി , വഞ്ചന ഇത് ലോകം ആഴത്തിൽ മനസിലാക്കി കൊണ്ടിരിക്കുകാണ്. എന്നാൽ ഇന്ത്യയെ തൊട്ടപ്പോളൊക്കെ പൊള്ളിയിട്ടും ഉണ്ട് .
