
ലീഡ്- ജനുവരി 22ന് ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം
ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന RX100 എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി നായകൻ.പുത്തൻ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്സ് സേവ്യർ എന്ന യുവാവിന്റെ വേഷമാണ് ശ്രീനാഥ് ഭാസിക്ക്. റോണക്സ് സേവ്യർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. മലയാളത്തിലെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 22ന് ഫോർട്ട് കൊച്ചിയിൽ ആരംഭിക്കും.പൂർണമായി ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് RX100 ഒരുങ്ങുന്നത്. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിനുശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഘർഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവും ചേർന്ന എന്റർടെയ്നറായിരിക്കും. കഥ, തിരക്കഥ, സംഭാഷണം - യതി ആന്റ് ബിജു ആർ. പിള്ള.ഇടവേളയ്ക്കുശേഷം അജയൻ വിൻസെന്റ് ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ്. ബി. കെ ഹരിനാരായണൻ ,നിധേഷ് നടേരി എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു.എഡിറ്റിംഗ് - ജോൺ കുട്ടി, കലാസംവിധാനം അർക്കൻ.എസ്. കർമ്മ പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ . നവ തേജ് ഫിലിംസിന്റെ ബാനറിൽ സുജൻ കുമാറാണ് നിർമാണം. പി.ആർ. ഒ വാഴൂർ ജോസ്.