
തിരുവനന്തപുരം: ഫെഡറൽ ബാങ്കിന്റെ പുതിയ ശാഖ തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു.ഒരു കുടയ്ക്കു കീഴിൽ വിവിധ സേവനങ്ങൾ ലഭിക്കുന്ന ഫെഡ് ഇസ്റ്റുഡിയോയും ബ്രാഞ്ചിനൊപ്പം ഒരുക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാനും എം.ഡിയുമായ എം.എ. യൂസഫലി ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ ഫെഡ് ഇസ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. മാളിലെ ഒന്നാം നിലയിൽ ലുലു ഫാഷൻ സ്റ്റോറിന് എതിർവശത്തായാണ് പുതിയ ശാഖ പ്രവർത്തിക്കുന്നത്. മൾട്ടി ഫംഗ്ഷണൽ കിയോസ്‌ക്,ഡിജിറ്റൽ ടച്ച് സ്‌ക്രീൻ, കാഷ് റിസൈക്ലർ തുടങ്ങിയ സേവനങ്ങളാണ് ഫെഡ്ഇസ്റ്റുഡിയോയിൽ ഒരുക്കിയിരിക്കുന്നത്. ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാര്യർ,എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ നന്ദകുമാർ.വി, വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ രഞ്ജി അലക്സ്,വൈസ് പ്രസിഡന്റും റീജിയണൽ ഹെഡുമായ നിഷ കെ. ദാസ്, സീനിയർ മാനേജരും ബ്രാഞ്ച് ഹെഡുമായ അരുൺ ജെ. അലക്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.