
പവൻ കല്യാൺ നായകനാവുന്ന ഹരിഹരവീരമല്ലു എന്ന തെലുങ്ക് ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബായാണ് ബോബി ഡിയോൾ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാൻ ഏറെ ആഗ്രഹിക്കുന്നതായി ബോബി ഡിയോൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.ഹൈദരാബാദിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ ബോബി ഡിയോൾ ജോയിൻ ചെയ്തു.
ക്രിഗ് ജാഗർ ലമുഡി ആണ് ഹരിഹരവീരമല്ലു സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിൽ റിലീസ് ചെയ്യും. നിധി അഗർവാളാണ് നായിക.