
ടെൻഷനും മാനസികസമ്മർദ്ദവും തമ്മിൽ ബന്ധമുണ്ടോ ? സ്ഥിരമായി മാനസികസമ്മർദ്ദവും പിരിമുറുക്കവും അനുഭവപ്പെടുന്നവരിൽ രക്തത്തിലെ ഗ്ളൂക്കോസ് നില സ്ഥിരമായി ഉയർന്നേക്കാം. പ്രമേഹമുള്ളവരിൽ മാനസികപിരിമുറുക്കം രോഗനിയന്ത്രണം താളംതെറ്റിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു. സ്‌ട്രെസ് ഉണ്ടാകുമ്പോൾ അമിതമായി ഉത്‌പാദിപ്പിക്കപ്പെടുന്ന സ്റ്റീറോയ്‌ഡുകളാണ് രക്തത്തിലെ ഗ്ളൂക്കോസിന്റെ നില പ്രധാനമായും ഉയർത്തുന്നത്.
സ്ട്രെസിനെ തുടർന്ന് അമിതമായി ഉത്‌പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിൻ, നോർ അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.
പ്രമേഹമുള്ളവർ യോഗ, ധ്യാനം എന്നിവ ശീലിക്കുന്നതും മാനസിക ഉല്ലാസത്തിന് ആരോഗ്യകരമായ മാർഗങ്ങൾ തേടുന്നതും രോഗനിയന്ത്രണത്തിന് സഹായിക്കും. പ്രമേഹമില്ലാത്തവർ മാനസിക സമ്മർദ്ദം ഒഴിവാക്കുന്നത് രോഗപ്രതിരോധത്തിനും സഹായിക്കും.