
അനിഖ സുരേന്ദ്രൻ നായികയാവുന്ന ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ഒാ മൈ ഡാർലിംഗ് എന്ന മലയാള ചിത്രത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ കളർഫുൾ പോസ്റ്റർ പുറത്തിറങ്ങി. അനിഖ നായികയാവുന്ന ആദ്യ മലയാള ചിത്രമാണ്. കേക്കിന്റെ പശ്ചാത്തലത്തിൽ മെൽവിൻ, അനിഖ, മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നു. വിജയരാഘവൻ, നന്ദു, ശ്രീകാന്ത് മുരളി, ഡൈൻ ഡേവിസ്, ഫുക്രു, രാജേഷ് പറവൂർ, ബിനു അടിമാലി, വിനോദ് കെടാമംഗലം, അർച്ചന മേനോൻ, സലിം, പോളി വിൽസൺ, ഋതു, സോഹൻ സിനു ലാൽ, ഗോപിക സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന
ജിനീഷ് കെ ജോയ് . ഛായാഗ്രഹണം അൻസാർ ഷാ. ഷാൻ റഹ്മാൻ സംഗീത സംവിധാനം ഒരുക്കുന്നു. ആഷ്ട്രീ വെൻജേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ടയാണ് നിർമാണം. പി.ആർ. ഒ ആതിര ദിൽജിത്.