
തിരുവനന്തപുരം: ക്രിസ്]മസ് -ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കഴക്കൂട്ടം എക്സൈസ് പള്ളിത്തുറ തീരദേശ മേഖലയിൽ നിന്ന് അനധികൃതമായി നിർമ്മിച്ച വൈൻ പിടികൂടി. വിൽപ്പനയ്‌ക്കായി ബോട്ടിലുകളിലും മറ്റുമായി സൂക്ഷിച്ചിരുന്ന 156.75 ലിറ്റർ വൈൻ ആണ് കസ്റ്റഡിയിൽ എടുത്തത്. പള്ളിത്തുറ സ്വദേശി ഉഷയുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്.
നെയ്യാറ്റിൽകര സർക്കിൾ ഇൻസ്പെക്ടർ A P ഷാജഹാന്റെ നേതൃത്വത്തിൽ മാറനല്ലൂർ കോട്ട മുഗൾ ഭാഗത്ത് നിന്ന് 7 ലിറ്റർ ചാരായവും 30 ലിറ്ററോളം കോടയും ഗ്യാസ് കുറ്റി, ബർണർ ഉൾപ്പെടെയുള്ള വാറ്റ് ഉപകരണങ്ങളും പിടികൂടി. മാറനല്ലൂർ സ്വദേശി ബാബുവിനെതിരെ കേസ് എടുത്തു. പ്രതിയുടെ വീട്ടിൽ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലാണ് തൊണ്ടിമുതലുകൾ കാണപ്പെട്ടത്. ക്രിസ്‌മസ് ന്യൂ ഇയർ പ്രമാണിച്ച് കച്ചവടം നടത്തുന്നതിലേക്കായാണ് ഇയാൾ ചാരായം വാറ്റി സൂക്ഷിച്ചിരുന്നത്. പാർട്ടിയിൽ സി ഐ യോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ ഷാജു, പ്രശാന്ത് സി ഇ ഒ മാരായ ലാൽ കൃഷ്ണ, അനിഷ് കുമാർ , അർജുൻ , വിജേഷ്, വിനോദ് കുമാർ ,ശ്രീജിത്, WCEO മഞ്ജുഷ എന്നിവരും പങ്കെടുത്തു.
നിലമ്പൂർ അമരമ്പലം പഞ്ചായത്തിലെ സജി ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ പുറകിലുള്ള ഷെഡിൽ നിന്ന് 5 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നിലമ്പൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ എൻ. ശങ്കരനാരായണനും സംഘവുമാണ് കേസ് എടുത്തത്. പ്രതി സജി ജോസഫിനെ അറസ്റ്റ് ചെയ്തു.