babar-azam

കറാച്ചി : നായകൻ ബാബർ അസമിന്റെ തകർപ്പൻ സെഞ്ച്വറിയുടെ(161നോട്ടൗട്ട്) മികവിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ 317/5 എന്ന സ്കോറിലെത്തി. 48 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്ന പാകിസ്ഥാനെ ബാബറും വിക്കറ്റ് കീപ്പർ സർഫ്രാസ് ഖാനും (86)ചേർന്നാണ് കരകയറ്റിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് അബ്ദുള്ള ഷഫീഖ് (7),ഷാൻ മസൂദ് (3), ഇമാം ഉൽഹഖ് (24) എന്നിവരുടെ വിക്കറ്റുകൾ 48 റൺസെടുക്കുന്നതിനിടെ നഷ്ടമായിരുന്നു. തുടർന്ന് സൗദ് ഷക്കീലുമായി (22)ചേർന്ന് ബാബർ 110ലെത്തിച്ചു.അഞ്ചാം വിക്കറ്റിൽ ഒരുമിച്ച സർഫ്രാസും ബാബറും ചേർന്ന് 196 റൺസാണ് കൂട്ടിച്ചേർത്തത്. 153 പന്തുകളിൽ ഒൻപത് ഫോറടക്കം 86 റൺസ് നേടിയ സർഫ്രാസിനെ ടീം സ്കോർ 306ൽ വച്ചാണ് നഷ്ടമായത്.

277 പന്തുകളിൽ 15 ഫോറും ഒരു സിക്സും ബാബർ പായിച്ചു.

4 ഈ വർഷത്തെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് ബാബർ നേടിയത്.

9 ബാബറിന്റെ കരിയറിലെ ഒൻപതാം ടെസ്റ്റ് സെഞ്ച്വറി