lpg

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല യോജന എൽ.പി.ജി വരിക്കാർക്ക് മാത്രമായി കേന്ദ്രസർക്കാർ കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ച സബ്സിഡി പദ്ധതി അടുത്ത സാമ്പത്തികവർഷത്തേക്ക് കൂടി നീട്ടിയേക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം ബഡ്‌ജറ്റിലുണ്ടായേക്കും. സിലിണ്ടറൊന്നിന് 200 രൂപ വീതം 12 സിലിണ്ടറുകൾക്കാണ് മേയിൽ സബ്സിഡി പ്രഖ്യാപിച്ചത്.

രാജ്യത്ത് 100 ശതമാനം കുടുംബങ്ങളിലും എൽ.പി.ജി കണക്‌ഷൻ ഉറപ്പാകുന്നവരെ പദ്ധതി നീട്ടാനാണ് കേന്ദ്രം ആലോചിക്കുന്നത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് ഇനിയും എൽ.പി.ജി കണക്ഷൻ വ്യാപകമാകാനുള്ളത്. മേഘാലയയിൽ 54.9 ശതമാനം വീടുകളിലേ എൽ.പി.ജി കണക്ഷനുള്ളൂ

കേരളത്തിൽ

3 ലക്ഷത്തിലധികം

കഴിഞ്ഞ സമ്പദ്‌വർഷത്തെ കണക്കുപ്രകാരം കേരളത്തിൽ 3.10 ലക്ഷം ഉജ്വല ഉപഭോക്താക്കളുണ്ട്. പ്രതിദിനം 40,000 സിലിണ്ടറുകളാണ് ഇവർ വാങ്ങുന്നത്.