shane-warne

മെൽബൺ : ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തിന് ഇനി മുതൽ ഷേൻ വാണിന്റെ പേരിലുള്ള പുരസ്കാരം നൽകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. മാർച്ചിൽ അന്തരിച്ച വാണിനോടുള്ള ബഹുമാനാർത്ഥമാണ് വാർഷിക അവാർഡുകളിൽ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. വാണിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഹോംഗ്രൗണ്ടായ മെൽബണിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് മുമ്പ് ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും താരങ്ങൾ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചിരുന്നു.