
തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ച് തെങ്ങിൽ മാമ്പള്ളി സ്വദേശിയായ സാജൻ ആന്റണിയുടെ (35) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടിടങ്ങളിൽ നിന്നായി മൂന്നുപേരെയാണ് ഇന്നലെ കാണാതായത്. സാജനെ കൂടാതെ പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ പുത്തൻതോപ്പ് സ്വദേശി ശ്രേയസ് (16), സാജിദ് (19) എന്നിവരെയുമാണ് കാണാതായത്.
കോസ്റ്റ്ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് ഇന്നലെയും ഇന്നുമായി ഇവർക്കായി തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും തിരിച്ചടിയായി. ശ്രേയസിനും സാജിദിനുമായുള്ള അന്വേഷണം നടന്നുവരുകയാണ്. തുമ്പയിൽ ഇന്നലെ ഉച്ചയ്ക്ക് ഒരാൾ കടലിൽ വീണ് മരിച്ചിരുന്നു