kerala-cricket

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഇന്ന് സീസണിലെ ആദ്യ ഹോം മാച്ചിനിറങ്ങുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ ഛത്തിസ്ഗഡിനെതിരെ നടക്കുന്ന ചതുർദിന മത്സരത്തിൽ സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്.

സീസണിലെ ആദ്യ മത്സരത്തിൽ കേരളം ജാർഖണ്ഡിനെ 85 റൺസിന് തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരെ സമനില വഴങ്ങി. എലൈറ്റ് സി ഗ്രൂപ്പിൽ ഛത്തിസ്ഗഡിനും (13)കർണാടകയ്ക്കും (10)പിന്നിൽ 7 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ കേരളം. ഛത്തിസ്ഗഡ് ആദ്യ മത്സരത്തിൽ പുതുച്ചേരിയെയും രണ്ടാം മത്സരത്തിൽ സർവീസസിനെയും തോൽപ്പിച്ചിരുന്നു.

കേരള ടീം : സഞ്ജു സാംസൺ(ക്യാപ്ടൻ),സിജോമോൻ ജോസഫ്(വൈസ് ക്യാപ്ടൻ),രോഹൻ എസ്.കുന്നുമ്മൽ,രാഹുൽ. പി,രോഹൻ പ്രേം,സച്ചിൻ ബേബി, സൽമാൻ നിസാർ,ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ,ജലജ് സക്സേന,വിശ്വേശ്വർ എ.സുരേഷ്,നിധീഷ് എം.ഡി,ഫാനൂസ്,ബേസിൽ എൻ.പി,വൈശാഖ് ചന്ദ്രൻ.