
ന്യൂയോർക്ക് : യു.എസിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. 25 പേർ ന്യൂയോർക്കിലെ ഈറീ കൗണ്ടിയിൽ മാത്രം മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ശൈത്യക്കൊടുങ്കാറ്റ് കനത്ത നാശമാണ് സൃഷ്ടിച്ചത്. പടിഞ്ഞാറൻ ന്യൂയോർക്കിലെ ചില ഭാഗങ്ങളിൽ 43 ഇഞ്ച് ഉയരത്തിൽ വരെ മഞ്ഞുവീഴ്ചയുണ്ടായത് നിരവധി വാഹനങ്ങൾ കുടുങ്ങാൻ കാരണമായി. വൈദ്യുതി വിതരണവും തടസപ്പെടുന്നുണ്ട്. ന്യൂയോർക്കിൽ രക്ഷാപ്രവർത്തനത്തിന് നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചു. ക്രിസ്മസ് ദിനത്തിൽ 3,100 വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 7 വരെയുള്ള 1,500 ലേറ വിമാനങ്ങളും റദ്ദാക്കി.