milma

പെരുമ്പാവൂർ: ആലുവ-മൂന്നാർ റോഡിൽ പട്ടാലിൽ കടയിൽ പാൽ ഇറക്കി കൊണ്ടിരുന്ന മിൽമയുടെ കബോർഡ് എയ്സ് വാഹനത്തിന്റെ പുറകിൽ വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റുകൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ ഇടിച്ച് തൊട്ടടുത്ത വീടിന്റെ മതിൽ മറിഞ്ഞു. മിൽമ വാഹനത്തിന്റെ ഡ്രൈവർ ഓടക്കാലി സ്വദേശി അരുൺ വാഹനത്തിന്റെ പുറത്തു നിൽക്കുകയായിരുന്നതിനാൽ അപകടത്തിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപെട്ടു.

ടെമ്പോ ട്രാവലറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരെ ചെറിയ പരിക്കുകളോടെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ട്രാവലർ യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല.