
കൊച്ചി: സ്കൂൾ കലോത്സവ മത്സരങ്ങളിൽ സംഘാടനത്തിലെ പോരായ്മ മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹെെക്കോടതി മുന്നറിയിപ്പ്. ബാലനീതി നിയമപ്രകാരമാകും ശിക്ഷാ നടപടികൾ. കലോൽസവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒരു മത്സരാർത്ഥി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
ജില്ലാ അപ്പീൽ കമ്മിറ്റിക്ക് മുന്നിൽ മത്സരാർത്ഥികൾ അപ്പീൽ നൽകിയെങ്കിലും അവ തള്ളിയതിനെ തുടർന്നാണ് ഹെെക്കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ തീരുമാനം അപ്പീൽ കമ്മിറ്റി പുനഃപരിശോധിക്കാനും ഹെെക്കോടതി ഉത്തരവിട്ടിട്ടുണ്ട്.