
വീട് നിർമ്മാണത്തിൽ മാത്രമല്ല വീട്ടിലെ ഓരോ വസ്തുവിന്റെ സ്ഥാനങ്ങളുടെ കാര്യത്തിലും വ്സ്തുശാസ്ത്രം നോക്കുന്നവരുണ്ട്. വീടിന് സമീപത്ത് വളരുന്ന ചില ചെടികളുടെയും വൃക്ഷങ്ങളുടെയും കാര്യത്തിലും വാസ്തു നോക്കിവരുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം ചില ചെയികളും വൃക്ഷങ്ങളും വീടിന് സമീപത്തായി പ്രത്യക സ്ഥാനങ്ങളിൽ വളരുന്നത് വീട്ടുകാർക്ക് സമ്പുത്തും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
വീട്ടിൽ ഏറ്റവും സവിശേഷ സ്ഥാനമെന്ന് കരുതുന്ന ഇടമാണ് കന്നിമൂല അഥവാ തെക്ക് പടിഞ്ഞാറ് മൂല. ഈ ഭാഗത്ത് കറുക ചെടു വളർന്നാൽ എല്ലാ തടസങ്ങളും അകലുമെന്നാണ് കരുതുന്നത്. കറുക ഗണപതിക്ക് പ്രീതികരമായതിനാൽ ആണിത്.
അഗ്‌നികോൺ ഭാഗത്ത് അതായത് തെക്ക് കിഴക്ക് ദിശയിൽ ഐശ്വര്യസമൃദ്ധിയ്ക്കായി മുള വിഭാഗത്തിൽപ്പെട്ട ചെടികൾ നടാവുന്നതാണ്. ശിവപ്രീതികരമായ കൂവളം തെക്ക് വശത്തോ പടിഞ്ഞാറ് വശത്തോ നടുന്നത് അനുഗ്രഹദായകമാണ്. ദോഷദുരിതങ്ങളാൽ വലയുന്ന കുടുംബങ്ങൾക്ക് ആശ്വാസത്തിനായി വീടുകളുടെ കിഴക്ക് ദിക്കിൽ പ്ലാവ്, പടിഞ്ഞാറ് തെങ്ങ്, വടക്ക് മാവ്, തെക്ക് പുളിയും നടുന്നത് ഉത്തമമാണ്.
വീടിന്റെ വടക്കുഭാഗത്ത് അശോകവും നട്ടാൽ ഐശ്വര്യദായകമാണ്. വാസ്തു ദോഷമകറ്റാൻ പടിഞ്ഞാറ് വശത്ത് മഞ്ഞൾ വളർത്താം.
വാസ്തു പ്രകാരം വടക്ക് ദിശയിൽ അശോകമരം വളരുന്നത് ശ്രേഷ്ഠമാണ്. ഗുണഫലമായ പ്രഭാവം ചെലുത്താൻ അതിന് സാധിക്കും. ഇത് മനോവിഷമങ്ങളും ദുരിതങ്ങളും അകറ്റി കീർത്തിയും ബഹുമാനവും പ്രദാനമാകുമെന്നാണ് വിശ്വാസം. കുടുംബ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ദാമ്പത്യ വിഷയങ്ങളിലെ പ്രശ്‌നങ്ങൾ അശോകം അകറ്റും. ഔഷധഗുണങ്ങളുള്ള ഒരു വൃക്ഷം കൂടിയാണ് അശോകം
ഗുണഫലമുളള ഫലവൃക്ഷങ്ങൾ വീടിന്റെ ഏത് ദിക്കിൽ വളർന്നാലും അത് കുടുംബാംഗങ്ങൾക്ക് നല്ലതാണ്. എങ്കിലും പൊതുവേ വലിയ വൃക്ഷങ്ങൾ വീടിനായി തിരിച്ചിരിക്കുന്ന കെട്ടിന് പുറത്ത് നിൽക്കുന്നതാണ് ഉത്തമം. വൃക്ഷങ്ങൾ മറ്റും വീടിനോട് ചേർന്ന് വളർത്തുന്നതിലും ചില മാനദണ്ഡങ്ങളുണ്ട്. വാസ്തുശാസ്ത്രപ്രകാരം വീടിനടുത്ത് ചില ചെടികളും വൃക്ഷങ്ങളും പാടില്ലെന്ന് പറയുന്നു. ഇത് ചിലപ്പോൾ കുടുംബാംഗങ്ങളെ ദുരിതങ്ങളിലേക്ക് നയിക്കും. അതിനാൽ വീടിനായി തിരിച്ചിരിക്കുന്ന വാസ്തുവിന് അകത്ത് ഈ ചെടികളും വൃക്ഷങ്ങളും ഉണ്ടാകാൻ പാടില്ല.
വീടിന് ചുറ്റും കെട്ടിതിരിച്ചിരിക്കുന്ന ഭാഗത്തിന് പുറത്ത് ഇവ വളരുന്നത് പ്രശ്‌നമല്ല. കള്ളിച്ചെടി, ഈന്തപ്പന, പുളിമരം, മൈലാഞ്ചി തുടങ്ങിയവ ഒക്കെ ഇത്തരത്തിലുള്ളവയാണ്. കള്ളിച്ചെടികളോ മുൾച്ചെടികളോ വീടിനുള്ളിൽ അലങ്കാരത്തിനായിട്ട് പോലും വളർത്തരുത്. ഈ ചെടികൾ നെഗറ്റീവ് പ്രഭാവങ്ങൾ ചെലുത്തുകയും ജീവിതത്തിൽ ദൗർഭാഗ്യം കൊണ്ടുവരാനിടയാക്കുകയും ചെയ്‌തേക്കാം. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിക്കാനും അത് ഇടയാക്കും.
ഈന്തപ്പന വീടിന് സമീപത്ത് (വാസ്തുവിന് തിരിച്ചിരിക്കുന്നതിന്റെ ഉള്ളിൽ) വന്നാൽ ദുരിതങ്ങളും ദുഃഖങ്ങളും സാമ്പത്തിക പ്രയാസങ്ങളിലേക്കും നയിക്കും. പുളിമരം വീടിനടുത്ത് ശരിയായി സ്ഥാനത്ത് അല്ലെങ്കിൽ കുടുംബത്ത് നെഗറ്റീവ് ഊർജത്തിന്റെ പ്രഭാവം ചെലുത്തും. ഇത്തരം സ്ഥാനങ്ങളിൽ പുളിമരം വന്നാൽ കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നത, കലഹം, ശത്രുത എന്നിവയ്ക്ക് കാരണമാകും. മൈലാഞ്ചിച്ചെടിയും വീടിന് സമീപം വളർത്തരുത്. കാരണം മൈലാഞ്ചി പ്രേതാത്മകളെ ആകർഷിക്കുകയും ദോഷകരമായി ഭവിക്കുകയും ചെയ്യുമെന്ന് പറയുന്നു.