tomato

ഗ്ളൂക്കോസ് എന്നത് ശരീരത്തിന് ആരോഗ്യം നല്കുന്ന ഊർജ്ജ സ്രോതസ്സാണ്. അത് ശരീര കോശങ്ങളുടെ വളർച്ചയ്ക്കും തലച്ചോറിലെ പ്രവർത്തനത്തിനും അത്യാവശ്യമാണ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ് പ്രമേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അമിതദാഹം, അമിത വിശപ്പ്, വായയും ചുണ്ടും തൊണ്ടയുമൊക്കെ വരളുക, കൂടെകൂടെ മൂത്രമൊഴിക്കുക, പ്രതീക്ഷിക്കാതെ ശരീരഭാരം കുറയുക, തളർച്ച, ക്ഷീണം, മോണകളിലും തൊലിപ്പുറത്തും ഗുഹ്യഭാഗത്തും ഇടവിട്ടുവരുന്ന അണുബാധ തുടങ്ങിയവയൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

ചിട്ടയായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റിനർത്താനാകും. നിത്യവും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകുന്ന ഒന്നാണ് തക്കാളി. കറികളിലെ ചേരുവയായി തീൻമേശയിലെത്തുന്ന തക്കാളിയ്ക്ക് പ്രമേഹ നിയന്ത്രണത്തിലും വലിയ പങ്കുണ്ട്. തക്കാളിയിൽ സമ്പുഷ്ടമായ വിറ്റാമിൻ സിയും കൂടാതെ പൊട്ടാസ്യം ,ലൈക്കോപിൻ എന്നിവയും പല വിധത്തിലുള്ള രോഗാവസ്ഥകളിൽ നിന്ന് മെച്ചപ്പെടാൻ സഹായിക്കും.

രക്തത്തിൽ ആവശ്യത്തിന് മാത്രം പഞ്ചസാര കടത്തി വിടുന്ന തക്കാളി കൊണ്ടുള്ള സാൻഡ്‌വിച്ച്, സ്മൂത്തി, ജ്യൂസ് എന്നിവ പ്രമേഹരോഗികൾക്ക് സ്ഥിരമായി തന്നെ ഉപയോഗിക്കാവുന്നതാണ്.

തക്കാളി കൊണ്ടുള്ള സ്മൂത്തി തയ്യാറാക്കുന്ന വിധം.

ഒരു വലിയ തക്കാളി എടുക്കുക. അതിനോടൊപ്പം തന്നെ അരക്കപ്പ് ക്യാരറ്റ്, കുറച്ച് മല്ലിയില, ചെറിയൊരു കഷ്ണം ഇഞ്ചി, രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ സമ്മിശ്ര രൂപത്തിലാക്കുക.

ഇതിൽ കുറച്ച് ഉപ്പും കുരുമുളകും കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.