van

തൃശൂർ: രോഗിയുമായി എത്തിയ ആംബുലൻസിനെ കടത്തിവിടാതെ പൊലീസ്. തൃശൂ‌ർ കുന്നംകുളത്താണ് സംഭവം. യൂത്ത് കോൺഗ്രസിന്റെ പൊലീസ് സ്‌റ്റേഷൻ മാർച്ച് നടക്കുന്നതിനാൽ ഇത് തടയാൻ ബാരിക്കേ‌ഡ് തീർത്തിരിക്കുകയായിരുന്നു പൊലീസ്. ഈ സമയത്താണ് രോഗിയുമായി ആംബുലൻസ് അതുവഴിയെത്തിയത്.

വാഹനം കടത്തിവിടാനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. പൊലീസ് കടത്തിവിടില്ലെന്ന് ബോദ്ധ്യമായതോടെ ആംബുലൻസ് തിരികെ വന്ന് മറ്റൊരു വഴിയിലൂടെ യാത്ര തുടർന്നു. സംഭവത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.