ദാമ്പത്യജിവിതത്തിൽ സ്നേഹത്തിനും വിശ്വാസത്തിനും അപ്പുറം ലൈംഗികതയ്ക്കും പ്രധാന സ്ഥാനമുണ്ട്. പുരുഷൻമാർ പങ്കാളിയിൽ നിന്ന് ലൈംഗികതയാണ് കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണ് . പൊതുവായ ധാരണ. എന്നാൽ യഥാർത്ഥത്തിൽ പുരുഷൻ തന്റെ പങ്കാളിയിൽ നിന്ന് ലൈംഗികത മാത്രമല്ല അവൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ പങ്കാളി അറിയാതെ പോകുന്നുണ്ട്. അവ എന്താണെന്ന് നോക്കാം
പങ്കാളിയുടെ പ്രശംസ ഏതൊരു ഭർത്താവിനും ഇഷ്ടമുള്ള കാര്യമാണ്. വളരെ ചെറിയ കാര്യത്തിനാണെങ്കിൽ കൂടി ഭാര്യയിൽ നിന്ന് കിട്ടുന്ന പ്രശംസ അഭിമാനത്തോടെയായിരിക്കും പുരുഷൻ കാണുക. അതിനാൽ പങ്കാളിയെ പ്രശംസിക്കാൻ സമയം കണ്ടെത്താം.
ചില കാര്യങ്ങളിൽ കുറച്ച് ബഹുമാനം ലഭിക്കണമെന്ന് പങ്കാളികൾ ആഗ്രഹിക്കും. ഭാര്യയിൽ നിന്ന് ബഹുമാനം ലഭിക്കുന്നത് അവർക്ക് പങ്കാളിയോടുള്ള ഇഷ്ടവും അടുപ്പവും കൂട്ടും. ഇത് ദാമ്പത്യബന്ധത്തിൽതന്നെ കൂടുതൽ പോസിറ്റീവ് എനർജി കൊണ്ടുവരും.
ചില കാര്യങ്ങൾ എടുത്തടിച്ച് പറയുന്നത് ചിലർക്ക് ഇഷ്ടമല്ല. ഭർത്താക്കൻമാരും ഇതിൽ നിന്ന് ഭിന്നരല്ല. കാര്യങ്ങൾ സാവധാനം പറഞ്ഞു മനസിലാക്കുന്നതാണ് ഉചിതം. ഇത് കലഹങ്ങൾ ഒഴിവാക്കാനും ഭർത്താവിൽ ഭാര്യയോടുള്ള ഇഷ്ടം കൂടാവും സഹായിക്കും. .
തന്റെ ഭർത്താവിൽ സ്വയം അഭിമാനിക്കുന്ന ഭാര്യയോട് ഭർത്താവിന് ഒരു പ്രത്യേക വാത്സല്യവും ഇഷ്ടവും ഉണ്ടായിരിക്കും. ഇത് അയാളിൽ പോസിറ്റീവ് എനർജി നിറയ്ക്കുവാനും ആത്മവിശ്വാസം നേടാനും സഹായിക്കുന്നുണ്ട്. . ഭർത്താവിന്റെമേൽ ഉള്ള സ്‌നേഹം കൃത്യമായി പ്രകടിപ്പിക്കാൻ സാധിച്ചാൽ തന്നെ നിങ്ങളോടുള്ള പ്രിയം കൂട്ടുവാൻ സാധിക്കുന്നതാണ്. ഇത് നല്ലൊരു ദാമ്പത്യം വളർത്തുവാനും പരസ്പരം വിശ്വാസവും സ്‌നേഹവും വളർത്തുവാനും വളരെയധികം സഹായിക്കും.
