v-muraleedharan

ശബരിമല : ഇ.പി. ജയരാജൻ വിഷയത്തിൽ സി.പി.എമ്മിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പാർട്ടിക്കുള്ളിലെ ആഭ്യന്തര അന്വേഷണം മാത്രമായി ഇത് ചുരുക്കരുത്. വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. അധികാരം സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് പാർട്ടി ഉപയോഗിക്കുന്നത്. ആവശ്യമെങ്കിൽ ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. പരിപ്പുവടയും കട്ടൻ ചായയും കഴിച്ച് നടന്നിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ നേതാക്കളെല്ലാം ബിനാമി ഇടപാടിലൂടെ സ്വത്ത് സമ്പാദിക്കുന്ന തിരക്കിലാണെന്നും മുരളീധരൻ പറഞ്ഞു.