mookambika-diary

കൊല്ലൂർ: ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റ് പുറത്തിറക്കിയ മൂകാംബിക ഡയറി 2023 പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സുബ്രഹ്‌മണ്യ അഡിഗ ശ്രീകോവിലിൽ അമ്മക്ക് സമർപ്പിച്ചു പൂജ ചെയ്‌ത ശേഷം മുതിർന്ന അർച്ചകരായ Dr. ശ്രീ കെ. എൻ നരസിംഹ അഡിഗ, ശ്രീ ശ്രീധര അഡിഗ എന്നിവർക്കൊപ്പം ശ്രീ ഗോവിന്ദ അഡിഗ, ശ്രീ സുബ്രഹ്‌മണ്യ അഡിഗ, ശ്രീ നിത്യാനന്ദ അഡിഗ, ശ്രീ വിഘ്‌നേശ് അഡിഗ എന്നിവർ ചേർന്ന് നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി അഡ്വ. സിമ ശശിധരൻ, അഡ്വ. ആർ.എസ് പ്രശാന്ത്, ശ്രീ. കെ.പി രാജേഷ്, ശ്രീ മിഥുൻ എന്നിവർ പങ്കെടുത്തു.

450ൽ അധികം പേജുകളുള്ള ഡയറിയിൽ 2023ൽ മൂകാംബിക ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവങ്ങൾ, പൂജാക്രമങ്ങൾ, വഴിപാട് വിവരങ്ങൾ, ധ്യാനമന്ത്രങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള ട്രെയിൻ വിവരങ്ങൾ, ടാക്‌സി നമ്പരുകൾ, പ്രധാന ഹോട്ടലുകളുടെ വിവരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂകാംബിക ദേവിയുടെയും ഉപദേവതകളുടെയും കളർ ചിത്രങ്ങൾ ഓരോ പേജിലും കാണാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡയറികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ 90744 92243 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.