
ന്യൂഡൽഹി: ഹിന്ദുക്കൾ വീട്ടിൽ ആയുധങ്ങൾ മൂർച്ചകൂട്ടി വയ്ക്കണമെന്ന വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പരാതി. രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനവല്ല ആണ് ശിവമോഗ പൊലീസിൽ പരാതി നൽകിയത്.
പ്രകോപനപരമായ പ്രസ്താവനകൾ നടത്തി വർഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണ് ഠാക്കൂർ ചെയ്തതെന്ന് കർണാടക കോൺഗ്രസ് എംഎൽഎ അജയ് സിംഗ് ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് ഠാക്കൂർ, അതിനാൽ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഠാക്കൂറിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.
Text book case of hate speech. She can and must be prosecuted. https://t.co/250ijIblQy
— Jairam Ramesh (@Jairam_Ramesh) December 27, 2022
എല്ലാവരും സ്വയരക്ഷയ്ക്കായി സ്വന്തം വീടുകളിൽ കത്തികൾ മൂർച്ചകൂട്ടി സൂക്ഷിക്കണമെന്നായിരുന്നു പ്രഗ്യ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തത്. സ്വന്തം അഭിമാനത്തിന് നേരെ ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോ ഹിന്ദുവിനും അവകാശമുണ്ടെന്നും പ്രഗ്യ പറഞ്ഞു.