bharath-jodo-containers

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലെ കണ്ടെയ്നറുകൾ ഡൽഹി പൊലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. 23ന് ഹരിയാന അതിർത്തിയിലാണ് പരിശോധന നടന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരിയാന സോന സിറ്റി പൊലീസിൽ കോൺഗ്രസ് പരാതി നൽകി.

രാഹുൽ ഗാന്ധിയുടെ സഹായി തങ്ങിയ കണ്ടെയ്നറിൽ ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പരിശോധനയെന്ന് പരാതിയിൽ പറയുന്നു. യാത്ര പരിപാടി ആസൂത്രണം ചെയ്യുന്ന സംഘം ഈ കണ്ടെയ്നറിലായിരുന്നു തങ്ങിയത്. യാത്ര ഡൽഹിയിൽ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു പരിശോധന. പരിശോധനയ്ക്കെത്തിയ മൂന്ന് പേരെ പിടികൂടി കോൺഗ്രസ് പ്രവർത്തകർ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. എന്നാൽ ഇവരെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇവർ ഡൽഹി പൊലീസിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായതായി കോൺഗ്രസ് ആരോപിക്കുന്നു.

ജോഡോ യാത്രയിൽ രാഹുലിനെ കണ്ട് ചർച്ച നടത്തിയ വരെ ഐ.ബി ഉദ്യോഗസ്ഥർ വിളിച്ച് വിശദാംശം തേടുകയാണെന്നു ജയറാം രമേഷ് ആരോപിച്ചു. രാഹുലിന് ലഭിച്ച നിവേദനങ്ങളെ കുറിച്ചും മറ്റുമാണ് ചോദിച്ചറിയുന്നത്. ഭാരത് ജോഡോ യാത്രയെ നരേന്ദ്ര മോദിയും അമിത് ഷായും ഭയപ്പെട്ട് തുടങ്ങിയതിന്റെ തെളിവുകളാണിതെന്നും ജയറാം രമേഷ് വ്യക്തമാക്കി.

വാ​ജ്‌​പേ​യി​ ​സ്മാ​ര​ക​ത്തിൽ പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി​ ​രാ​ഹുൽ

ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​ഡ​ൽ​ഹി​യി​ൽ​ ​എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ബി.​ജെ.​പി​ ​നേ​താ​വു​മാ​യ​ ​എ.​ ​ബി​ ​വാ​ജ്പേ​യി​യു​ടെ​ ​സ​മാ​ധി​ ​സ്ഥ​ല​ത്തെ​ത്തി​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി.​ ​ബ​ഹു​മാ​നി​ക്കു​ക​യെ​ന്ന​ത് ​ന​മ്മു​ടെ​ ​രാ​ജ്യ​ത്തി​ന്റെ​ ​പാ​ര​മ്പ​ര്യ​മാ​ണെ​ന്നും​ ​ഇ​ത്ത​രം​ ​പാ​ര​മ്പ​ര്യ​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​ഞ​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​മാ​ദ്ധ്യ​മ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​യു​മാ​യ​ ​ജ​യ്റാം​ ​ര​മേ​ശ് ​ട്വി​റ്റ​റി​ൽ​ ​കു​റി​ച്ചു.


എ​ന്നാ​ൽ​ ​രാ​ഹു​ലി​ന്റെ​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​ബി.​ജെ.​പി​ ​വി​മ​ർ​ശി​ച്ചു.​ ​കാ​മ​റ​യ്ക്ക് ​മു​ന്നി​ലെ​ ​നാ​ട​ക​മാ​ണ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​വാ​ജ്പേ​യി​ ​സ്മാ​ര​ക​ത്തി​ൽ​ ​ന​ട​ത്തി​യ​ത്.​ ​വാ​ജ്പേ​യി​ ​സ്മാ​ര​ക​ത്തി​ലെ​ത്തി​യ​ ​രാ​ഹു​ൽ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ന​ര​സിം​ഹ​ ​റാ​വു​വി​ന്റെ​ ​സ​മാ​ധി​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ക്കാ​ത്ത​തെ​ന്നും​ ​ബി.​ജെ.​പി​ ​ചോ​ദി​ച്ചു.