താൻ ധ്യാനിന്റെ ഇന്റർവ്യൂവാണ് താൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. സോഷ്യൽ മീഡിയയിലൂടെ വരുന്ന ട്രോളുകളും മറ്റും തനിക്ക് ഫീൽ ചെയ്യാറില്ലെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആളുകളെ എൻജോയ് ചെയ്യിക്കാൻ വേണ്ടിയാണല്ലോ നമ്മൾ ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാന്റാക്ലോസും നിങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ, ഒരു ബന്ധവുമില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് തൊപ്പിവച്ചിരിക്കുന്നതെന്ന് അദ്ദേഹം ഇന്റർവ്യൂ ചെയ്യാനെത്തിയ പെൺകുട്ടികളോട് ചോദിച്ചു.
കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. 'ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാൻ പോയത്. ഒരു കുഴലിൽ കൂടി കയറ്റി സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ, എനിക്ക് വല്യ ഉറപ്പൊന്നുമില്ല. ഇത്രേം കനമുള്ള സാധനമാണോ പൊന്തിക്കുന്നത്. കാർ തന്നെ ഓടിക്കാൻ മടിയല്ലേ, പിന്നെയല്ലേ ഫ്ലൈറ്റ്. ഇതൊക്കെ ഇവർ ഓടിക്കുന്നുണ്ടോ എന്ന് നമ്മൾ ചെക്ക് ചെയ്യണ്ടേ.
പരിപാടിയ്ക്കിടെ നിങ്ങൾക്ക് തന്നെ ബോദ്ധ്യമില്ലാത്ത ചോദ്യങ്ങളാണ് എന്റെയടുത്ത് ചോദിക്കുന്നതെന്നും നടൻ പറയുന്നുണ്ട്. കല്യാണത്തെക്കുറിച്ചുള്ള ചോദ്യത്തിനും നടൻ മറുപടി നൽകി. 'ഞാൻ കല്യാണം കഴിച്ചു. എനിക്ക് വർക്കൗട്ടായില്ല. അവർക്കല്ല. എന്നെക്കൊണ്ട് അവർ തൊല്ലയും വലയും പിടിച്ചു.'-ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.