
ഇടുക്കി: എം എം മണി എം എൽ എയുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് അസഭ്യം പറഞ്ഞത്. എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം.
എം എൽ എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പിന്നാലെയെത്തിയ അരുൺ തന്റെ ജീപ്പ് എം എം മണിയുടെ വാഹനത്തിന് കുറുകെ നിർത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്. എം എൽ എയുടെ ഗൺമാന്റെ പരാതിയിൽ രാജാക്കാട് പൊലീസ് കേസെടുത്തു.