
പുതു വർഷത്തിൽ രാജയോഗം അനുഭവിക്കാൻ യോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. നിങ്ങളെ തേടിയെത്തുന്ന ഭാഗ്യം അശ്രദ്ധകൊണ്ട് തട്ടിയകറ്റാതിരിക്കാൻ ഈ നാളുകാർ പ്രത്യേകം ശ്രദ്ധിക്കണം. 2023ൽ കോടീശ്വരരാകാൻ യോഗമുള്ള അഞ്ച് നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
മകയിരം
ഈ നാളുകാർ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ തടസങ്ങളും മാറി നിങ്ങൾക്ക് അനുഗ്രഹപ്രദമായ വർഷമാണ് വരാൻപോകുന്നത്. വിദേശ പര്യടനങ്ങള്‍ക്കും, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തുന്നതാണ്. ഈശ്വരപ്രീതിയ്ക്കായി ജന്മനാളിൽ കുടുംബക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.
തിരുവാതിര
തൊഴിൽമേഖല കൂടുതൽ ഊർജസ്വലമാകും. നിത്യവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് നല്ലതാണ്. പരമശിവനെ ഭജിക്കുന്നത് ഉത്തമമാണ്.
പുണർതം
ശ്രീരാമന്റെ നാളായ പുണർതം നക്ഷത്രക്കാർക്ക് പുതുവർഷം സമ്പൽസമൃദ്ധിയുടേതാണ്. ദീർഘനാളായി നിങ്ങൾ മനസിൽ കൊണ്ടുനടക്കുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. അവിവാഹിതരായവർക്ക് ഈ വർഷം മംഗല്യയോഗം കാണുന്നുണ്ട്.
ആയില്യം
ഈ നക്ഷത്രക്കാര്‍ക്ക് എല്ലാം കൊണ്ടും മികച്ച വര്‍ഷമായിരിക്കും 2023. പ്രതിസന്ധികൾ അകലും. തൊഴില്‍ സംബന്ധമായി വിദേശവാസത്തിനുള്ള യോഗമുണ്ടാകും. പുതിയ വീട്, വാഹനം, വസ്തുവകകള്‍ എന്നിവ വാങ്ങുന്നതിന് അവസരം ലഭിക്കും.
വിശാഖം
സ്വപ്നതുല്യമായ നേട്ടങ്ങളാണ് വിശാഖം നക്ഷത്രക്കാരെ ഈ വർഷം കാത്തിരിക്കുന്നത്. എല്ലാ പ്രതിസന്ധികളും ദുരിതങ്ങളും മാറി സമ്പത്ത് നേടാൻ അവസരമുണ്ടാകും. കടം മാറും. വസ്തുക്കൾ വാങ്ങാൻ അവസരം വന്നുചേരും.