
പ്രോട്ടീൻ കലവറ എന്നറിയപ്പെടുന്ന സോയ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പയർ വർഗമാണ്. പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള സോയ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ചിക്കൻ വിഭവം പോലെ സോയ തയ്യാറാക്കി കഴിക്കാവുന്നതിനാൽ സസ്യാഹാരികൾക്കും അല്ലാത്തവർക്കും ഇത് ഒരുപോലെ ഇഷ്ടമാകും. റെഡ് മീറ്റ്, ചിക്കൻ, മുട്ട, പാൽ ഉത്പന്നങ്ങൾ, മത്സ്യം എന്നിവയിൽ നിന്ന് ലഭിക്കുന്നതിന് സമാനമായ പ്രോട്ടീനുകൾ സോയയിൽ നിന്ന് ലഭിക്കുമെന്നതിനാൽ സസ്യഭുക്കുകൾക്ക് ഇത് ഇടയ്ക്കിടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
സോയയുടെ ഗുണകണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
സോയയുടെ ഗുണങ്ങൾ അറിയുന്നതിനോടൊപ്പം ദോഷങ്ങളും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. പുരുഷൻമാർ ഇടയ്ക്കിടെ സോയ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സോയയിൽ ഈസ്ട്രജൻ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ ഉള്ളതിനാൽ പുരുഷൻമാർ ഇടയ്ക്കിടെ ഉയർന്ന അളവിൽ സോയ അല്ലെങ്കിൽ സോയ പാൽ കഴിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് വഴിവയ്ക്കും. പുരുഷന്മാരില്‍, ഇത് വന്ധ്യത, ലൈംഗിക അപര്യാപ്തത, ബീജങ്ങളുടെ എണ്ണം കുറയുക, ചില അര്‍ബുദ സാദ്ധ്യതകള്‍ എന്നിവയ്ക്ക് കാരണമാകും. സോയ പയറുരൂപത്തിൽ ഉപയോഗിക്കുന്നതും നല്ലതല്ല. പകരം സംസ്‌കരിച്ച ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.