biriyani-

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ തങ്ങളുടെ 2022ലെ ഓർഡറുകളുടെ കണക്കുകൾ പുറത്തു വിട്ടു. സ്വിഗ്ഗിയും ഇത്തരത്തിൽ അടുത്തിടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വർഷം 3,330 ഫുഡ് ഓർഡറുകൾ നൽകിയ ഡൽഹിക്കാരനാണ് സൊമാറ്റയുടെ ടോപ് സ്‌കോറർ. ഡൽഹി നിവാസിയായ അങ്കുർ ഈ വർഷം സൊമാറ്റോ ഉപയോഗിച്ച് 3,330 ഓർഡറുകൾ നൽകി. അതായത് ദിവസം ഒൻപതോളം ഓർഡറുകൾ.

ഈ വർഷം സൊമാറ്റോയിൽ ആളുകൾ കൂടുതലായി ഓർഡർ ചെയ്ത വിഭവം ബിരിയാണിയായിരുന്നു. സ്വിഗ്ഗിയിലും ബിരിയാണിയായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. മിനിട്ടിൽ 186 ബിരിയാണികൾ ഓർഡർ ചെയ്തു. സ്വഗ്ഗിയിൽ ഇത് മിനിട്ടിൽ 137 ആയിരുന്നു. ബിരിയാണിക്ക് പിന്നാലെ പിസയാണ് സൊമാറ്റോയിൽ രണ്ടാമതെത്തിയത്. ഈ വർഷം ഓരോ മിനിട്ടിലും 139 പിസ ഓർഡറുകൾ ഡെലിവറി ചെയ്തതായി കമ്പനി പറയുന്നു. അതേസമയം മുംബയിൽ ഒരാൾ ഈ വർഷം മാത്രം കമ്പനി നൽകിയ പ്രമോ കോഡുകളിലൂടെ 2.43 ലക്ഷം രൂപ ലാഭിച്ചു. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമോ കോഡുകൾ ഉപയോഗിച്ച് ആഹാരം ഓർഡർ ചെയ്തത് പശ്ചിമ ബംഗാളിലാണ്. റായ്ഗഞ്ചിൽ 99.7% ഓർഡറുകൾക്കും പ്രൊമോ കോഡ് പ്രയോഗിച്ചിട്ടുള്ളതായിരുന്നുവെന്ന് സൊമാറ്റോ പറയുന്നു.