suneesh

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂർ മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലാണ് അറസ്റ്റിലായത്. പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്നാണ് പരാതി.

പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതോടെ മാതാപിതാക്കൾ കാരണം ചോദിക്കുകയായിരുന്നു. ഇതോടെയാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് രക്ഷിതാക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.

ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡ‌ിയിലെടുത്തത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, സുനീഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അറിയിച്ചു.